സപ്പ്ളിമെണ്ടറി പരീക്ഷ
സപ്പ്ളിമെണ്ടറി പരീക്ഷക്കുള്ള അപേക്ഷകള്‍ 01/12/2012 ന്‍ മുന്പായി സമര്‍പ്പിക്കേണ്ടതാണ് .അപേക്ഷയോടൊപ്പം നാല് കോപ്പി ഫോട്ടോയും എസ്.എസ് എല്‍ .സി സര്ടിഫികട്ടിന്റെ രണ്ടു കോപ്പിയും സമര്‍പ്പിക്കണം .കൂടുതല്‍ വിവരങ്ങള്ക്ക് ഓഫീസുമായി ബന്ധപ്പെടുക
ഒന്നാം പാദ വാര്‍ഷിക പരീക്ഷ
ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ മൂന്ന്‍ മുതല്‍ ആരംഭിക്കും .പരീക്ഷാ
ടൈ0ടേബിള്‍ നോടീസ്ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിരി ക്കുന്നു.
%%%%%%%%%%%%%%%%%%%%%%%%%%%
%%%%%%%%%%%%%%%%%%%%%%%%%%%%%%%
പെരിന്തല്‍മണ്ണ :വിദ്യാഭ്യാസം റാങ്കുകളില്‍ മാത്രം ലക്ഷ്യം വെക്കാതെ സമൂഹത്തിന് പ്രയോജനമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് അംഗീകാരമായി മാറുള്ളൂവെന്ന്, 2010 ജൂലായില്‍ NCVT നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റില്‍ റാങ്ക് ജേതാക്കളായ ഇലക്ട്രോ ഐ.ടി.സിയിലെ ട്രൈനികളെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചുകൊണ്ട് വി.ശശികുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. നാസിഫ്.കെ.സി (MCEM) ~ഒന്നാം റാങ്ക്, സ്വബീര്‍.പി (MCEM) നിഷാം.ഇ.പി.(NET. TECH) എന്നിവര്‍ രണ്ടാം റാങ്കുമാണ് കരസ്ഥമാക്കിയത്. ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് കെ.വിയുടെ അധ്യക്ഷതയില്‍ നാലകത്ത് സൂപ്പി പരിപാടി ഉദ്ഘാടനം ചെയ്തു. സി-ഡിറ്റ് നടത്തിയ വെക്കേഷന്‍ കോഴ്സുകളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സുധാകുമാരി വിതരണം ചെയ്തു. കെ.പി.രവീന്ദ്രന്‍ (വൈസ് ചെയര്‍മാന്‍ പെരിന്തല്‍മണ്ണ നഗരസഭ), പി.കെ.അബൂബക്കര്‍ ഹാജി (പ്രസിഡന്റ് പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത്), പത്തത്ത് ജാഫര്‍ (നഗരസഭ കൌണ്‍സിലര്‍), ചമയം ബാപ്പു (പ്രസിഡന്റ്, മര്‍ച്ചന്റ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ), മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ (പ്രസ് ക്ളബ്ബ്, പെരിന്തല്‍മണ്ണ), ഇബ്നുല്‍വഫ (കോ-ഓര്‍ഡിനേറ്റര്‍, ഇലക്ട്രോ ഗ്രൂപ്പ്), എന്‍.അബ്ദുള്ള, കെ.പി.എം.അഫ്സല്‍ (ഇലക്ട്രോ ടെക്നിക്കല്‍ സെന്റര്‍, പ്രിന്‍സിപ്പാള്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇലക്ട്രോ ഐ.ടി.സി മാനേജര്‍ എം.ഇ.നൌഫല്‍ സ്വാഗതവും, പ്രിന്‍സിപ്പാള്‍ എസ്.സജിത്ത് നന്ദിയും നടത്തി.
സപ്പ്ളിമെണ്ടറി പരീക്ഷക്കുള്ള അപേക്ഷകള്‍ 01/12/2012 ന്‍ മുന്പായി സമര്‍പ്പിക്കേണ്ടതാണ് .അപേക്ഷയോടൊപ്പം നാല് കോപ്പി ഫോട്ടോയും എസ്.എസ് എല്‍ .സി സര്ടിഫികട്ടിന്റെ രണ്ടു കോപ്പിയും സമര്‍പ്പിക്കണം .കൂടുതല്‍ വിവരങ്ങള്ക്ക് ഓഫീസുമായി ബന്ധപ്പെടുക
ഒന്നാം പാദ വാര്‍ഷിക പരീക്ഷ
ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ മൂന്ന്‍ മുതല്‍ ആരംഭിക്കും .പരീക്ഷാ
ടൈ0ടേബിള്‍ നോടീസ്ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിരി ക്കുന്നു.
%%%%%%%%%%%%%%%%%%%%%%%%%%%
‘E- ലോകവും നാനോ ടെക്നോളജിയും'
പെരിന്തല്‍മണ്ണ : ആധുനിക യുഗത്തില്‍ ഇലക്ട്രോണിക് മേഖല നാനോ ടെക്നോളജിയിലാണ് എത്തി നില്‍ക്കുന്നത്. ഇവ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നവര്‍ വളരെ കുറവാണ്, ദുരുപയോഗം ചെയ്യുന്നവരാണ് അധികപേരുമെന്ന് സെമിനാറില്‍ വിഷയമവതരിപ്പിച്ചുകൊണ്ട് BRITCO & BRIDCO ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ അഭിപ്രായപ്പെട്ടു. ഇലക്ട്രോ ഐ.ടി.സി ‘E- ലോകവും നാനോ ടെക്നോളജിയും' എന്ന വിഷയത്തില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഇലക്ട്രോ ഐ.ടി.സി മാനേജര്‍ എം.ഇ.നൌഫല്‍ സ്വാഗതവും ഡയറക്ടര്‍ കെ.പി.അക്ബര്‍ നന്ദിയും അറിയിച്ചു.%%%%%%%%%%%%%%%%%%%%%%%%%%%%%%%
റാങ്ക് ജേതാക്കളെ അനുമോദിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&